
ചെങ്ങന്നൂർ: സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിന് എൻ.എസ്.എസ്. പ്രതിജ്ഞാബദ്ധമാണെന്ന് എന്‍ എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റുമായ പി.എന്‍ സുകുമാരപണിക്കര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പഠനത്തിന് കുട്ടികൾ ന്യൂതനമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ എൻ.എസ്.എസ്.യൂണിയനിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സസ് സെൻ്ററിൻ്റെ നേതൃത്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ വൈസ് പ്രസിഡൻ്റ് റ്റി.ഡി ഗോപാലകൃഷ്ണന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാര്‍ യൂണിയൻ ഭരണ സമിതി അംഗങ്ങളായ ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, കെ.ആര് സജീവന് , എസ്.വി പ്രസാദ്, റ്റി.എസ് സുരേഷ് ബാബു, കെ.രാധാകൃഷ്ണന് നായര്‍, ജി.പ്രദീപ്, എം.ജി ദേവകുമാര്‍, എസ് അഖിലേഷ്, പ്രതിനിധി സഭാംഗങ്ങളായ ഡി.നാഗേഷ് കുമാര്‍, കെ.ജി മുരളീധരക്കുറുപ്പ്, യൂണിയൻ ഇൻസ്പെക്ടർ വി.ഹരികൃഷ്ണന് എന്നിവർ നേതൃത്വം നൽകി.











